ph

കാലടി: യുവജന സമാജം ഗ്രാമീണ വായനശാലയും ദത്താത്രേയ ചൈൽഡ് ഡെവലപ്മെന്റ് സെന്ററും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. ഡോ. ശ്യാം പ്രസാദ് രാഘവൻ അദ്ധ്യക്ഷനായി. ലൈബ്രറി പ്രസിഡന്റ് എം.എസ്. സുരേഷ് കുമാർ, സെക്രട്ടറി പ്രവീൺ കുമാർ, വാർഡ് മെമ്പർ ഷിജിത സന്തോഷ്, ശ്രീമൂലനഗരം മോഹനൻ, ദത്താത്രേയ പാലിയേറ്റീവ് കെയർ കോ ഓഡിനേറ്റർ ജെറിൻ എന്നിവർ സംസാരിച്ചു. വായനശാല കമ്മിറ്റി അംഗങ്ങളായ സിറാജുദ്ദീൻ, സന്തോഷ്, ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു.