പറവൂർ: പറവൂർ ഉപജില്ല സ്കൂൾ കലോത്സവം ഒക്ടോബർ 15 മുതൽ 18 വരെ പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. സംഘാടകസമിതി രൂപീകരണയോഗം നഗരസഭാ വൈസ് ചെയമാൻ എം.ജെ. രാജു ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ പി.എസ്. സ്മിത്ത് അദ്ധ്യക്ഷനായി. കെ.ജെ. ഷൈൻ, ടി.വി. നിഥിൻ, സി.എസ്. ജാസ്മിൻ തുടങ്ങിയവർ സംസാരിച്ചു.