കൊച്ചി: ഗ്ലോബൽ ഹ്യൂമൻ റൈറ്റ്‌സ് ട്രസ്റ്റും മണിപ്പൂർ ഏഷ്യൻ ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റിയും ചേർന്ന് സാഹിത്യവിമർശകൻ എം.കെ. ഹരികുമാറിന് നൽകുന്ന ഓണററി ഡോക്ടറേറ് കൊല്ലം പ്രസ് ക്ലബിൽ ചേർന്ന ചടങ്ങിൽ ജസ്റ്റിസ് എൻ. തുളസിഭായി സമ്മാനിച്ചു.
ഡോ. എം. ശാർങ്ഗധരൻ അദ്ധ്യക്ഷത വഹിച്ചു. ഗ്‌ളോബൽ ഹ്യൂമൻ റൈറ്റ്‌സ് ട്രസ്റ്റ് പ്രതിനിധി ഡോ. എൽ. സുശീലൻ ആമുഖപ്രസംഗം നടത്തി. അഡ്വ. സി.ആർ. അജയകമാർ, ഡോ. എസ്. സുഷമ എന്നിവർ പ്രസംഗിച്ചു. നാല് പതിറ്റാണ്ട് പിന്നിട്ട സാഹിത്യസപര്യയെയും 27 വർഷമായി എഴുതുന്ന 'അക്ഷരജാലകം" പംക്തിയെയും മുൻനിറുത്തിയാണ് ഡോക്ടറേറ്റ് ലഭിച്ചത്.
ആർക്കിടെക്‌ട് കാവിള എം. അനിൽകുമാറും അർബൻ ആർക്കിടെക്ട് ഇ.കെ. മുരളിമോഹനും ചടങ്ങിൽ ഓണററി ഡോക്ടറേറ്റ് ഏറ്റുവാങ്ങി.