 
കൊച്ചി: റോട്ടറി ക്ലബ് ഒഫ് തൃപ്പൂണിത്തറ റോയലിന്റെ നേതൃത്വത്തിൽ കലൂർ ഐ.എം.എ ഹാളിൽ നടന്ന 'ദക്ഷിണ" പരിപാടിയിൽ വർമ്മ ഹോംസ് ഉടമ കെ. അനിൽ വർമ്മയെ ആദരിച്ചു. സേവന പ്രവർത്തനങ്ങൾ മുൻ നിർത്തിയാണ് ആദരം. കവിയും ഗാനരചിതവുമായ ആർ.കെ. ദാമോദരൻ വിശിഷ്ടാതിഥിയായി. പ്രോഗ്രാം ചെയർ രാമകൃഷ്ണൻ പോറ്റി, റോട്ടറി നിയുക്ത ഗവർണർ ജി.എൻ. രമേശ്, മുൻ ഗവർണർമാർ, മറ്റു ക്ലബ്ബിൽ നിന്നുള്ള റോട്ടറി അംഗങ്ങൾ, ക്ഷണിക്കപ്പെട്ട അതിഥികൾ തുടങ്ങിയവർ പങ്കെടുത്തു. മുൻ പ്രസിഡന്റ് ഡോ. അജിത് കുമാർ, ക്ലബ്ബ് പ്രസിഡന്റ് രാജേഷ് കുമാർ, അനിൽ വർമ്മ, സെക്രട്ടറി നിഷിൽ മഠത്തിൽ എന്നിവർ സംസാരിച്ചു.