
കൊച്ചി: ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അംഗങ്ങൾക്കും തൊഴിലാളികൾക്കുമായി തുടങ്ങിയ കെ.എച്ച്.ആർ.എ സുരക്ഷാപദ്ധതി മാതൃകാപരമാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഗുണഭോക്താക്കൾക്കുള്ള സഹായധന വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കെ.എച്ച്.ആർ.എ ഭവനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വ്യവസായ സൗഹൃദ റാങ്കിംഗിൽ സംസ്ഥാനത്തെ ഒന്നാമതെത്തിച്ച വ്യവസായ മന്ത്രിക്കുള്ള സംഘടനയുടെ ഉപഹാരം സംസ്ഥാനപ്രസിഡന്റ് ജി. ജയപാൽ കൈമാറി. ടി. ജെ. വിനോദ് എം.എൽ.എ മുഖ്യാതിഥിയായിരുന്നു. മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ, സംസ്ഥാന ജനറൽ സെക്രട്ടറി കെ. പി. ബാലകൃഷ്ണ പൊതുവാൾ, രക്ഷാധികാരി ജി. സുധീഷ്‌കുമാർ, ട്രഷറർ മുഹമ്മദ് ഷെരീഫ്, വർക്കിംഗ് പ്രസിഡന്റ് സി. ബിജുലാൽ, കെ.എച്ച്.ആർ.എ സുരക്ഷാ കമ്മിറ്റി ചെയർമാൻ വി.ടി. ഹരിഹരൻ, എറണാകുളം ജില്ലാപ്രസിഡന്റ് ടി.ജെ. മനോഹരൻ എന്നിവർ പ്രസംഗിച്ചു.