കൊച്ചി: കച്ചേരിപ്പടി ശ്രീസുധീന്ദ്ര ആശുപത്രിയിൽ ഫൈൻ സ്പീച്ച് ആൻഡ് ഹിയറിംഗ് ക്ലിനിക്ക് നാളെ (വ്യാഴം) രാവിലെ 9.30ന് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ.എം.എം. ഹനീഷ്, എ.ഒ.ഐ കൊച്ചിൻ ചാപ്റ്റർ പ്രസിഡന്റ് ഡോ. ബിനി ഫൈസൽ, ആശുപത്രി ബോർഡ് പ്രസിഡന്റ് രത്‌നാകര ഷേണായി, ജനറൽ സെക്രട്ടറി മനോഹർ പ്രഭു, മെഡിക്കൽ ഡയറക്ടർ ഡോ.എം.ഐ. ജുനൈദ് റഹ്മാൻ, പി. റോഷിനി റാണി, ക്യാപ്ടൻ മനോജ്കുമാർ തുടങ്ങിയവർ സംബന്ധിക്കും.