
മൂവാറ്റുപുഴ: കർഷക കോൺഗ്രസ് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട 101 കർഷകരെ ആദരിച്ചു. ഡോ.മാത്യു കുഴൽനാടൻ എം.എൽ.എ. കർഷകർക്ക് പൊന്നാടയും പുരസ്കാരവും നൽകി യോഗം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കെ.വി. കുര്യാക്കോസ് അദ്ധ്യക്ഷനായി. മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കൻ, കെ.പി.സി.സി സെക്രട്ടറി കെ.എം. സലിം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം ഉല്ലാസ് തോമസ്, കെ.ജെ. ജോസഫ്, മുഹമ്മദ് പനയ്ക്കൽ, മാണി പിട്ടാപ്പള്ളിൽ, സാബു ജോൺ, സുബാഷ് കടയ്ക്കോട്ട്, പി.എം. ഏലിയാസ്, പി.എസ്. സലിം ഹാജി തുടങ്ങിയവർ പ്രസംഗിച്ചു.