പെരുമ്പാവൂർ: നാഷണൽ ആയുഷ് മിഷനും രായമംഗലം പഞ്ചായത്ത് പുല്ലുവഴി ഗവ. ആയുർവേദ ഡിസ്പൻസറിയും വളയൻ ചിറങ്ങര വി.എൻ. കേശവപിള്ള സ്മാരക വായനശാല ഗുരുസംഗമത്തിന്റെ സഹകരണത്തോടെ വയോജനങ്ങൾക്കായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി.അജിത്കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ അദ്ധ്യക്ഷനായി. മെഡിക്കൽ ഓഫീസർ ഡോ. സി. അലീന ജോസഫ്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക മുരളീധരൻ, വാർഡ് മെമ്പർ ജോയ് പൂണേലി, എം.എസ്. ഹരികുമാർ, എം.കെ. മദനമോഹനൻ എന്നിവർ സംസാരിച്ചു.