കൊച്ചി: കേന്ദ്രസർക്കാരിന്റെ നിർദ്ദിഷ്ട വഖഫ് നിയമഭേദഗതി ബില്ലിലെ വ്യവസ്ഥകൾ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. കേന്ദ്രനീക്കം വഖഫ് ബോർഡിനെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് കലൂർ ഐ.എം.എ ഹാളിൽ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതപണ്ഡിതരും സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
വഖഫ് സ്വത്തുക്കൾ സംരക്ഷിക്കാനുള്ള മതവിഭാഗത്തിന്റെ അവകാശം ഉറപ്പുവരുത്തണം. ശില്പശാലയിലെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് 15ന് മുമ്പ് സംയുക്ത പാർലമെന്ററി സമിതിക്ക് (ജെ.പി.സി) നൽകും.