കോലഞ്ചേരി: കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം എൻജിനീയറിംഗ് കോളേജിൽ ഈ വർഷത്തെ ബി.ടെക് ബാച്ചിന്റെ പ്രവേശനോത്സവം കോളേജ് മുഖ്യ രക്ഷാധികാരി കെ.കെ. കർണൻ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരുകുലം ട്രസ്റ്റ് സെക്രട്ടറി ആർ. അനിലൻ മുഖ്യ പ്രഭാഷണം നടത്തി. കോളേജ് മാനേജർ വി. മോഹനൻ, ട്രഷറർ കെ.എൻ. ഗോപാലകൃഷ്ണൻ , എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം അഡ്വ. ഒ.വി. അനീഷ് , കോളേജ് സി.ഇ.ഒ ഡോ. ഇ.പി. യശോധരൻ, പ്രൻസിപ്പൽ ഡോ. എസ്. ജോസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജോളി എബ്രാഹം എന്നിവർ സംസാരിച്ചു. മോട്ടിവേഷണൽ സ്പീക്കർ വി.കെ. സുരേഷ് ബാബു ക്ലാസെടുത്തു. ബി.ടെക് കോഴ്‌സുകളിലേക്ക് 600 വിദ്യാർത്ഥികളാണ് പ്രവേശനം നേടിയിട്ടുള്ളത്.