കോലഞ്ചേരി: നാഷണൽ ആയുഷ് മിഷൻ, പൂതൃക്ക പഞ്ചായത്ത്, ആയുഷ് ഹോമിയോ ഡിസ്‌പെൻസറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി നടത്തിയ ഹോമിയോ മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വർഗീസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു കെ. ജോർജ് അദ്ധ്യക്ഷനായി. ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. വജ്രകുമാരി, ഡോ. ധന്യ എന്നിവർ ക്ലാസെടുത്തു.