
കോലഞ്ചേരി: മഴുവന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ ഓണക്കിറ്റ് വിതരണ ഉദ്ഘാടനം പ്രസിഡന്റ് ടി.ഒ. പീറ്റർ നിർവഹിച്ചു. ട്രഷറർ കെ.എൻ. ശിവൻ അദ്ധ്യക്ഷനായി. വലമ്പൂർ ശാഖയിൽ ഭരണസമിതി അംഗം പി. എബ്രാഹം ഉദ്ഘാടനം ചെയ്തു. 21 വരെ ബാങ്കിന്റെ സൂപ്പർമാർക്കറ്റിൽ നിത്യോപയോഗസാധനങ്ങൾക്ക് 10 മുതൽ 20 ശതമാനം വരെ വിലക്കുറവുണ്ടാകും. ബാങ്ക് സെക്രട്ടറി അരുൺ വാസു, കെ.ജെ. തോമസ്, ഒ.എം. ഹരിദാസ്, എം.ഐ. കുര്യാച്ചൻ, സരീഷ് ഫിലിപ്പ്, അഡ്വ. ബേസിൽ തങ്കച്ചൻ, വി.പി. ആര്യ, സോമി സാജു, ബേസിൽ ജേക്കബ് വർഗീസ്, പ്രീതി പി. ജോസഫ്, അതുൽ ജോയ് തോമസ് എന്നിവർ സംസാരിച്ചു.