കുമ്പളങ്ങി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ജോൺ പഴേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോൺ അലോഷ്യസ് മാളാട്ട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എം.പി. ശിവദത്തൻ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് അംഗം ദീപു കുഞ്ഞുകുട്ടി, സഹകരണബാങ്ക് പ്രസിഡന്റ് നെൽസൺ കോച്ചേരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. സഗീർ, നേതാക്കളായ സി.സി. ചന്ദ്രൻ, ഷാജി കുറുപ്പശേരി, തോമസ് കളത്തിവീട്ടിൽ, എം.പി. രത്തൻ, ജസ്റ്റിൻ പുത്തൻവീട്ടിൽ, ജോണി ഉരുളോത്ത് തുടങ്ങിയവർ സംസാരിച്ചു. ജയ്‌സൺ, റോജൻ, ജോണി, ഉഷ പ്രദീപ്, കെ.ജി. പൊന്നൻ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.