പനങ്ങാട്: ബിൽ അടയ്കാത്തതിനാൽ വൈദ്യുതി വിച്ഛേദിക്കുമെന്നറിയിക്കാൻ ചെന്ന ലൈൻമാന്‌മാരെ വീട്ടുടമ ആക്രമിച്ചു. പനങ്ങാട് ചിറ്റമനപറമ്പ് ജെയ്‌നിയാണ് ലൈൻമാൻമാരായ കുഞ്ഞുകുട്ടൻ എം.എൻ, രോഹിത്. സി.പി എന്നിവരെ ഇരുമ്പ് പൈപ്പിന് അടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.
കൈക്ക് പരിക്കേറ്റ കുഞ്ഞുകുട്ടൻ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. മൊബൈൽഫോണും തല്ലിപ്പൊട്ടിച്ചു. ജെയ്‌നിയെ പനങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു.