കോലഞ്ചേരി: ജില്ലയിലെ തോട്ടിപണിക്കാരെ കണ്ടെത്താൻ ഇന്നും നാളെയുമായി ഡിജിറ്റൽ സർവെ നടക്കും. ഇതിന്റെ ഭാഗമായി പുത്തൻകുരിശ് പഞ്ചായത്ത് പരിധിയിൽ ഇത്തരക്കാരുണ്ടെങ്കിൽ തിരിച്ചറിയൽ രേഖ, തൊഴിൽ സംബന്ധമായ മറ്റ് വിവരങ്ങൾ, തൊഴിൽ ഏർപ്പെടുത്തിയ സ്ഥാപനം, ഉടമയുടെ വിവരങ്ങൾ സഹിതം പഞ്ചായത്തിൽ അറിയിക്കണം. വ്യക്തിഗത സുരക്ഷ ഉപാധികളോടെ സെപ്റ്റിക് എസ്.ഒ.ബി ശുചീകരണം, സീവർ നെറ്റ് വർക്ക് ക്ളീനിംഗ് ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർ സർവെയിൽ ഉൾപ്പെടില്ല.