ksu
എസ്.എഫ്‌.ഐയുടെ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന കെ.എസ്‌.യു പ്രവർത്തകൻ ജുനൈസിനെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ സന്ദർശിക്കുന്നു

കൊച്ചി: മഹാരാജാസ് കോളേജിൽ എസ്.എഫ്‌.ഐയുടെ അക്രമത്തിനിരയായ കെ.എസ്‌.യു പ്രവർത്തകൻ ജുനൈസിനെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ സന്ദർശിച്ചു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എം.എൽ.എമാരായ ടി.ജെ വിനോദ്, ഉമ തോമസ്, നേതാക്കളായ ദീപ്തി മേരി വർഗീസ്, അജയ് തറയിൽ, ഐ.കെ രാജു, വിജു ചൂളയ്ക്കൽ, ഇഖ്ബാൽ വലിയവീട്ടിൽ, എം.ആർ അഭിലാഷ്, പി.ഡി മാർട്ടിൻ, ആന്റണി പൈനുംതുറ എന്നിവരും ഒപ്പമുണ്ടായിരുന്നു.