അങ്കമാലി: ഓണം പ്രമാണിച്ച് ഈറ്റ പനമ്പ് തൊഴിലാളികൾക്ക് ഇൻസെന്റീവ് - ബോണസിനോടൊപ്പം ഡി.എ കൂടി നൽകുന്നു. ഏപ്രിൽ, മെയ്, ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ഡി,എ ആണ് ഓണത്തിന് മുമ്പ് തൊഴിലാളികൾക്ക് നൽകുക. ഇത് കൂടാതെ കോർപറേഷന്റെ കീഴിൽ ജോലി ചെയ്യുന്ന മറ്റ് ജീവനക്കാർക്കും ഓണത്തിന് മുമ്പ് ബോണസ്, ഫെസ്റ്റിവൽ അലവൻസ് എന്നിവയും ലഭ്യമാക്കുമെന്ന് ചെയർമാൻ ടി.കെ. മോഹനൻ അറിയിച്ചു. ഇതിന് ആവശ്യമായ തുകയും സംസ്ഥാന സർക്കാർ ട്രഷറി വഴി ലഭ്യമാക്കി കഴിഞ്ഞു. തുക അനുവദിച്ച സംസ്ഥാന സർക്കാരിനും വ്യവസായ വകുപ്പ് മന്ത്രി രാജീവിനും ചെയർമാൻ നന്ദി രേഖപ്പെടുത്തി.