highcourt

കൊച്ചി: ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ ലായേഴ്സ് കോൺഗ്രസ് മുൻ സംസ്ഥാന ചെയർമാൻ വി.എസ്. ചന്ദ്രശേഖരന് മുൻകൂർ ജാമ്യം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം നൽകിയത്. നടിയെ പരിചയമുണ്ടെന്നും എന്നാൽ പീഡന പരാതി കെട്ടിച്ചമച്ചതാണെന്നും ചന്ദ്രശേഖരൻ വാദിച്ചു. ഇതേ നടിയുടെ പരാതിയിൽ പ്രതി ചേർക്കപ്പെട്ട സിനിമാ താരങ്ങളായ മുകേഷ്, മണിയൻ പിള്ള രാജു, ഇടവേള ബാബു എന്നിവർക്കും മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.