abi-pol58

പെരുമ്പാവൂർ: കാറിന് തീപിടിച്ച് പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പുല്ലുവഴി വീപ്നാട്ട് എബി പോൾ (58) മരിച്ചു. എബി പോൾ ഓടിച്ചിരുന്ന കാറിന് പനിച്ചയത്തുവച്ചാണ് തീപിടിച്ചത്. കഴിഞ്ഞ 23നായിരുന്നു സംഭവം. നിയന്ത്രണം വിട്ട കാർ തൊട്ടടത്ത മതിലിൽ ഇടിച്ച് നില്ക്കുകയായിരുന്നു. ഉടനെ എബിപോൾ കാറിൽനിന്ന് ചാടിയിറങ്ങിയെങ്കിലും പൊള്ളലേറ്റിരുന്നു. തുടർന്ന് കോത്മംഗലം ബസേലിയോസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് പാറേത്തുമുകൾ സെന്റ് തോമസ് യാക്കോബായ സുറിയാനിപള്ളി സെമിത്തേരിയിൽ. ഭാര്യ: റീന. മക്കൾ: കിരൺ, മരിയ.