
മൂവാറ്റുപുഴ: എഫ്.സി.സി വിമലഗിരി ഭവനാംഗം സിസ്റ്റർ ഹിലാരിയ (89) നിര്യാതയായി. സംസ്‌കാരം നാളെ വൈകിട്ട് 3ന് ഈസ്റ്റ് വാഴപ്പിള്ളി (നിരപ്പ്) മഠംവക സെമിത്തേരിയിൽ. പൈങ്ങോട്ടൂർ, വെളിയേൽച്ചാൽ, ഇരട്ടയാർ, ഉടുമ്പന്നൂർ എന്നിവിടങ്ങളിൽ അദ്ധ്യാപികയായും തൊടുപുഴ ലിറ്റിൽ ഫ്ളവർ കോളേജിൽ പ്രിൻസിപ്പൽ, തേവര, ഉടുമ്പന്നൂർ ഭവനങ്ങളിൽ സുപ്പീരിയറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നെയ്യശേരി നെല്ലിക്കുന്നേൽ പരേതരായ ഉലഹന്നൻ- റോസ ദമ്പതികളുടെ മകളാണ്.