kethamangalam

കോതമംഗലം: കോട്ടപ്പടി വടക്കുംഭാഗം വാവേലി മടത്തുംപാറയിൽ വർക്കി വർക്കിയെ (70) പുരയിടത്തിൽവച്ച് ആന ആക്രമിച്ചു. ഇന്നലെ വൈകിട്ട് ആറരയോടെ കടയിൽനിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങവേ വർക്കിയുടെ പുരയിടത്തിൽനിന്ന കാട്ടാനയാണ് ആക്രമിച്ചത്. മുഖത്തിനാണ് പരിക്കേറ്റത്. കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.