rafel

കൊച്ചി: സിറോമലബാർസഭാ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ 18 ദിവസത്തെ സന്ദർശനത്തിനായി ബ്രിട്ടനിലെത്തി. ഇന്നലെ മുതൽ 29 വരെ നീളുന്ന സന്ദർശനത്തിൽ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ ഇടവകകളും മിഷൻ കേന്ദ്രങ്ങളും തട്ടിൽ സന്ദർശിക്കും.

ഹീത്രു വിമാനത്താവളത്തിൽ രൂപതാ ബിഷപ്പ് ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. 12ന് റാംസ്ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ വൈദിക സമ്മേളനത്തിൽ പ്രസംഗിക്കും. 15ന് വൂൾവർ ഹാംപ്ടണിൽ യുവജന കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. 16ന് ബെർമിംഗ്ഹാമിൽ യൗസേപ്പ് അജപാലന ഭവനത്തിന്റെയും രൂപതാ ആസ്ഥാനത്തിന്റെയും വെഞ്ചരിപ്പ് നിർവഹിക്കും. 21ന് വിമൻസ് ഫോറം കൺവെൻഷൻ മേജർ ഉദ്ഘാടനം ചെയ്യും.

വെസ്റ്റ് മിനിസ്റ്റർ കർദ്ദിനാൾ വിൻസന്റ് നിക്കോൾസ്, ഇംഗ്ലണ്ടിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് മിഗ്വൽ മൗറി എന്നിവരുമായും കുടിക്കാഴ്ചകൾ നടത്തുമെന്ന് ഗ്രേറ്റ് ബ്രിട്ടൺ രൂപതാ ബിഷപ്പ്പ് ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു.