anu

കൊച്ചി: ഓൾ ഇന്ത്യ ബ്യൂട്ടീഷൻ തൊഴിലാളി അസോസിയേഷൻ അഖിലേന്ത്യ ട്രഷറർ, ഓൾ ഇന്ത്യ പണ്ഡിതർ, വിളക്കിത്തല നായർ, മരുവത്തൂർ മഹാജനസഭ അഖിലേന്ത്യ ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള എൻ.എസ്. സത്യന്റെ നിര്യാണത്തിൽ ഓൾ ഇന്ത്യ ബ്യൂട്ടീഷൻ തൊഴിലാളി അസോസിയേഷൻ അനുശോചിച്ചു. യോഗത്തിൽ അഖിലേന്ത്യ ചെയർമാൻ സി.ടി. മുരളി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ദീപ, വൈസ് ചെയർമാൻ കെ.ജി. ശിവൻ, കെ.കെ. രാജൻ, കോ-ഓർഡിനേറ്റർ എം. മുനുസ്വാമി, എസ്. രാജൻ, ചാട്ടയാണ്ടി, എം.എസ്. നടേശൻ, ജയറാണി കോഴിക്കോട്, മധു മനാന്തവാടി, ജയജയന്തി തുടങ്ങിയവർ സംസാരിച്ചു.