
കൊച്ചി: വ്യവസായ നിക്ഷേപസൗഹൃദ സംസ്ഥാനങ്ങളുടെ 2022 ലെ റാങ്കിംഗിൽ കേരളം ഒന്നാമതായതിന്റെ ഭാഗമായി വ്യവസായമന്ത്രിയും പ്രൊഡക്ടിവിറ്റി കൗൺസിൽ പ്രസിഡന്റുമായ പി. രാജീവിനെ അനുമോദിച്ചു.
പ്രൊഡക്ടിവിറ്റി കൗൺസിൽ ചെയർമാൻ ഡോ. ജോർജ് സ്ലീബയുടെ അദ്ധ്യക്ഷനായി. ചടങ്ങിൽ സെക്രട്ടറി എ.ആർ. സതീഷ് സ്വാഗതവും മുൻ ചെയർമാൻ കെ.എൻ ഗോപിനാഥ് ആശംസയും ഡയറക്ടർ പി. ബിനിലാൽ നന്ദിയും പ്രകടിപ്പിച്ചു. പ്രൊഡക്ടിവിറ്റി കൗൺസിൽ ചെയർമാൻ ഡോ. ജോർജ് സ്ലീബ മന്ത്രിയെ പൊന്നാട അണിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വയനാടിനുള്ള സംഭാവനയായി ഒരു ലക്ഷം രൂപയുടെ ചെക്ക് ചടങ്ങിൽ മന്ത്രിക്ക് കൈമാറി.