കൊച്ചി: ശിവഗിരിമഠത്തിന്റെ നിർദ്ദേശാനുസരണം ചതയോപഹാരം ഗുരുദേവ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ശ്രീനാരായണ ഗുരുദേവ മാസാചരണം 17ന് കലൂർ ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിൽ നടത്തും. വൈകിട്ട് മൂന്നിന് ഗുരുദേവ സദ്‌സംഗമം കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയർമാൻ പി.ഐ. തമ്പി അദ്ധ്യക്ഷത വഹിക്കും. സ്‌പെഷ്യലിസ്റ്റ്സ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. കെ.ആർ. രാജപ്പൻ പങ്കെടുക്കും. യോഗം അസിസ്റ്റന്റ് സെക്രട്ടറി എം.എസ്. സ്വാമിനാഥൻ മുഖ്യാതിഥിയാകും. ശ്രീനാരായണ സംസ്‌കാരികസമിതി മദ്ധ്യമേഖലാ സെക്രട്ടറി എം.എൻ. മോഹനൻ സന്ദേശം നൽകും. ശ്രുതി കെ.എസ് ഗുരുദേവ കാവ്യാലാപനം നടത്തും. മുതിർന്ന അഭിഭാഷക വി.പി. സീമന്തിനി വിദ്യാർത്ഥികളെ ആദരിക്കും. തുള്ളൻകലാകാരൻ ഇരുമ്പനം കലേശൻ, പവർലിഫ്റ്റിംഗ് ചാമ്പ്യൻ ഗോൾഡ് മെഡലിസ്റ്റ് ഗിരിധർ ഘോഷ് എന്നിവരെ ആദരിക്കും.
ശാഖാ സെക്രട്ടറി ഐ.ആർ തമ്പി, പി.എൻ ജഗതിശൻ, പി.എൻ മധു, ട്രസ്റ്റ് കൺവീനർ കെ.കെ പീതാംബരൻ, വൈസ് ചെയർമാൻ സുരേഷ് വി.എസ് എന്നിവർ സംസാരിക്കും.