 
ചോറ്റാനിക്കര: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചോറ്റാനിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പന്തംകൊളുത്തി പ്രകടനവും യോഗവും നടത്തി. മണ്ഡലം പ്രസിഡന്റ് എൻ.ആർ. ജയ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. റീസ് പുത്തൻവീടൻ ഉദ്ഘാടനം ചെയ്തു. എ.ജെ. ജോർജ്, ബേസിൽ ജോർജ്, കെ.എ. അപ്പുക്കുട്ടൻ, റോയി കെ ജോൺ, ജോൺസൺ തോമസ്, കെ.കെ.ശ്രീകുമാർ, ഇന്ദിര ധർമ്മരാജൻ, പുഷ്കല ഷൺമുഖൻ തുടങ്ങിയവർ നേതൃത്വം നൽകി.