g
ജനത സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി കെ മോഹനൻ പെൻഷൻ വിതരണ ഉദ്ഘാടനം നിർവഹിക്കുന്നു

കാഞ്ഞിരമറ്റം: ആമ്പല്ലൂർ ജനത സർവീസ് സഹകരണബാങ്കിന്റെ ജനകീയ പദ്ധതിയായ വയോമിത്ര പെൻഷൻ വിതരണം തുടങ്ങി. 80വയസ് കഴിഞ്ഞ ആദ്യകാല മെമ്പർമാർക്ക് വർഷത്തിൽ 2000രൂപവച്ച് പെൻഷൻ നൽകുന്ന പദ്ധതിയാണിത്. ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ ഭരണസമിതി അംഗം കെ. പത്മകുമാർ അദ്ധ്യക്ഷനായി. ബാങ്ക് പ്രസിഡന്റ് ടി.കെ. മോഹനൻ ആദ്യകാല അംഗവും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ എൻ.വി. ഗോപാലന് നൽകി ഉദ്ഘാടനം നിർവഹിച്ചു. ഭരണസമിതി അംഗം സി.കെ. രാജേന്ദ്രൻ, ബാങ്ക് സെക്രട്ടറി പി.പി. സീന എന്നിവർ സംസാരിച്ചു.