
മൂവാറ്റുപുഴ: എൻ.എഫ്.പി.ഇ ആലുവ ഡിവിഷൻ പോസ്റ്റ്മാൻ യൂണിയൻ പ്രസിഡന്റും മൂവാറ്റുപ്പുഴ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കെ.എ. വിപിനചന്ദ്രന്റെ നിര്യാണത്തിൽ അനുശോചന യോഗം നടത്തി. ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. മോഹനൻ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ സംസ്ഥാന പ്രസിഡന്റ് എൻ.പി. ലാലൻ അദ്ധ്യക്ഷനായി. പി.കെ. ഭാസ്കരൻ, എം.എസ്. ഭാസ്കരൻ നായർ, ജി. അനിൽകുമാർ, കെ.കെ. സുരേന്ദ്രൻ, വി.പി.ശങ്കരനാരായണൻ, കെ.എസ് സലീഷ്, വി.ആർ. അനൂപ്, ടി.സി. അനൂപ്, എം.ജെ. ജോർജ്, മധുമോഹനൻ, സി.എസ്.യൂസഫ്, ബേബി കുര്യാക്കോസ്, പി.വി. ജോൺസൻ, എം.കെ. കുഞ്ഞപ്പൻ, പി.വി. ജോസഫ്, ഒ.എസ്. ഗോപി എന്നിവർ സംസാരിച്ചു.