
മൂവാറ്റുപുഴ: കലൂർക്കാട് ഉപജില്ലാ കായിക മേള ഒക്ടോബർ മൂന്ന്, നാല്, അഞ്ച് തിയതികളിൽ കലൂർ ഐപ്പ് മെമ്മോറിയൽ എച്ച്.എസിൽ നടക്കും. മേളയുടെ നടത്തിപ്പിനായുള്ള സ്വാഗത സംഘം രൂപീകരണ സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കല്ലൂർക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജാൻസി ജോമി അദ്ധ്യക്ഷയായി. സ്വാഗതസംഘം ഭാരവാഹികളായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാധാകൃഷ്ണൻ (രക്ഷാധികാരി) , കല്ലൂർക്കാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് ബേബി (ചെയർമാൻ), ഐപ്പ് മെമ്മോറിയൽ സ്കൂൾ ഹെഡ് മാസ്റ്റർ ഷാബു കുര്യാക്കോസ് (ജനറൽ കൺവീനർ) കല്ലൂർക്കാട് എ.ഇ.ഒ ഒ.പി. സജീവ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.