y
ഉദയംപേരൂർ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണച്ചന്ത പഞ്ചായത്ത്‌ പ്രസിഡന്റ് സജിത മുരളി ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ സർവീസ് സഹകരണബാങ്ക് അങ്കണത്തിൽ സംഘടിപ്പിച്ച ഓണച്ചന്ത പഞ്ചായത്ത്‌ പ്രസിഡന്റ് സജിത മുരളി ഉദ്ഘാടനം ചെയ്തു. പൊതുവിപണി വിലയേക്കാൾ 10ശതമാനം തുക അധികം നൽകി പ്രാദേശിക കർഷകരിൽനിന്ന് സംഭരിക്കുന്നവ വിപണിയേക്കാൾ 30ശതമാനം വിലക്കുറവിൽ ഗുഭോക്താക്കൾക്ക് ലഭിക്കും. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുധനാരായണൻ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം സിജി അനോഷ്, ബാങ്ക് പ്രസിഡന്റ് കെ.എസ്. ലിജു, മണകുന്നം ബാങ്ക് പ്രസിഡന്റ് കെ.ആർ. ബൈജു തുടങ്ങിയവർ സന്നിഹിതരായി.