medical-camp-

കൂത്താട്ടുകുളം: കേരള സർക്കാർ ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ഇലഞ്ഞി ഗ്രാമപഞ്ചായത്ത്, മുത്തോലപുരം ആയുർവേദ ഡിസ്പൻസറി എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമ്പൂർണ സൗജന്യ- വയോജന ആരോഗ്യ- ആയുർവേദ മെഡിക്കൽ ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ ഉദ്ഘാടനം ചെയ്തു. സൗജന്യ മരുന്ന് വിതരണം ഫാദർ ജോൺ മറ്റം നിർവഹിച്ചു. യോഗ ഇൻസ്ട്രക്ടർ ജോയി കഴിക്കാട്ട് കുഴിയിൽ യോഗാ ക്ലാസിന് നേതൃത്വം നൽകി. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എൽസി ടോമി, ഇലഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം.പി. ജോസഫ്, മാജി സന്തോഷ്‌, ഷേർളി ജോയ്, ജിനി ജിജോയി, ഡോജിൻ ജോൺ, ജോർജ് ചമ്പമല, സുരേഷ് ജോസഫ്, സുമോൻ ചെല്ലപ്പൻ,സുജിത സദൻ, ഡോ. ദിവ്യാ സി. നായർ, തുടങ്ങിയവർ സംസാരിച്ചു.