വൈപ്പിൻ: ഞാറക്കൽ സഹകരണബാങ്ക്, ഞാറക്കൽ പോസ്റ്റ് ഓഫീസ് എന്നിവ സംയുക്തമായി ബാങ്ക് ഹാളിൽ തപാൽമേള നടത്തി. ആധാർ എൻറോൾമെന്റ്, അപ്‌ഡേഷൻ, ഇൻഷുറൻസ്, ഐ.പി.പി.ബി തുടങ്ങിയ വിവിധ തപാൽ സേവനങ്ങൾക്കായുള്ള ഹെൽപ് ഡെസ്‌ക് ലഭ്യമായിരുന്നു. ബാങ്ക് പ്രസിഡന്റ് ടിറ്റോ ആന്റണി, വൈസ് പ്രസിഡന്റ് പി.ജി. ഷിബു, സെക്രട്ടറി ടി.ആർ. കൃഷ്ണകുമാർ, ഹരീഷ് മുളഞ്ചേരി, ഇൻസ്‌പെക്ടർ ഒഫ് പോസ്റ്റ് പ്രസ്റ്റി ജോർജ്, മാർക്കറ്റിംഗ് എക്‌സിക്യുട്ടീവ് ഇന്ദുചൂഡൻ, വിഷ്ണുപ്രിയ തുടങ്ങിയവർ പങ്കെടുത്തു.