photo

വൈപ്പിൻ: ഇന്ത്യൻ മാജിക് അക്കാഡമിയുടെ ദേശീയ മാജിക് പുരസ്‌കാരമായ മാന്ത്രികരത്‌ന 2024 ഡോ. ജോൺ മാമ്പിള്ളിക്ക് ലഭിച്ചു. ചെന്നൈ മദ്രാസ് കേരള സമാജം ഓഡിറ്റോറിയത്തിൽ വച്ച് സംഗീത സംവിധായകനും ഗായകനുമായ ശരത് പുരസ്‌കാരം സമ്മാനിച്ചു. തമിഴ്‌നാട് മന്ത്രി പി.കെ. ശേഖർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുതിർന്ന മാന്ത്രികരായ ആർ.കെ. മലയത്ത്, പി.എം മിത്ര, മാജിക് അക്കാദമി ഡയറക്ടർ ഷൊർണൂർ രവി എന്നിവർ പ്രസംഗിച്ചു.
കഴിഞ്ഞ 15 വർഷമായി ഇന്ത്യയിലും വിദേശത്തുമായി 600ൽപരം മാജിക് ഷോകൾ നടത്തിയിട്ടുള്ള ഡോ. ജോൺ മാമ്പിളളി സാമൂഹ്യതിന്മകൾക്കെതിരെയും മയക്കുമരുന്ന് ലഹരി ഉപയോഗം എന്നിവയ്‌ക്കെതിരെയും ബോധവത്ക്കരണ മാജിക്കുകൾ നടത്താറുണ്ട്. ഞാറക്കൽ സ്വദേശിയാണ്.