
വൈപ്പിൻ: ഞാറക്കൽ നായരമ്പലം മത്സ്യത്തൊഴിലാളി ക്ഷേമസംഘം ഓണാഘോഷം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബോണസ്, 70 കഴിഞ്ഞവർക്ക് സാന്ത്വനം പെൻഷൻ, ഓണക്കോടി എന്നിവ വിതരണം നടത്തി.
19ള77 ലക്ഷം രൂപ ബോണസായും 2.10 ലക്ഷം രൂപ പെൻഷനും ഓണക്കോടിയുമായി നല്കി. കൂടുതൽ മത്സ്യം ലേലം ചെയ്ത വേദവ്യാസൻ ഗ്രൂപ്പിന് ഒന്നാം സ്ഥാനവും ഉദയസൂര്യൻ ഗ്രൂപ്പിന് രണ്ടാം സ്ഥാനവും നീതിമാൻ ഗ്രൂപ്പിന് മൂന്നാം സ്ഥാനവും ലഭിച്ചു.
ഞാറക്കൽ പഞ്ചായത്ത് പ്രസിഡന്റ് മിനി രാജു അദ്ധ്യക്ഷയായി. മത്സ്യഫെഡ് ഭരണസമിതി അംഗം ലത ഉണ്ണിരാജ്, ജില്ലാ മാനേജർ ഡോ. പ്രശാന്ത്, നെറ്റ് ഫാക്ടറി മാനേജർ ടി.സി. സുധ, അസി. രജിസ്ട്രാർ ടോജോ ജോസഫ്, ഫിഷറീസ് ഡെവലപ്പ്‌മെന്റ് ഓഫീസർ പി.കെ. ഉണ്ണി, സംഘം പ്രസിഡന്റ് പി.ജി. ജയകുമാർ, വൈസ് പ്രസിഡന്റ് കെ.എ. ശശി, സെക്രട്ടറി ജിതേന്ദ്രകുമാരി എന്നിവർ സംസാരിച്ചു.