വൈപ്പിൻ: എസ്.ഡി.പി.വൈ വൈപ്പിൻ മണ്ഡലം പ്രതിനിധി സഭ പഴങ്ങാട് വ്യാപാര ഭവനിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. റൈഹാനത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുധീർ ഉമ്മൻ അദ്ധ്യക്ഷനായി. ഭാരവാഹികളായി സുധീർ ഉമ്മൻ (പ്രസിഡന്റ്), അനുശേഖർ (വൈസ് പ്രസിഡന്റ്), അറഫ മുത്തലിബ് (സെക്രട്ടറി), അബ്ദുസമദ് (ജോ. സെക്രട്ടറി), ടി.എം. കബീർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.