
കൊച്ചി: കെ.എസ്.ആർ.ടി.സി മുൻ ജീവനക്കാർക്ക് സെപ്തംബറിലെ പെൻഷൻ ഓണത്തിന് മുമ്പ് വിതരണം ചെയ്യുമെന്ന് സർക്കാർ ഹൈക്കോടതിയിൽ ഉറപ്പുനൽകി. ആഗസ്റ്റിലെ പെൻഷൻ കൊടുത്തുതീർത്തു. സർക്കാരിന്റെ ഉറപ്പ് രേഖപ്പെടുത്തിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജി ഓണാവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റി. ട്രാൻസ്പോർട്ട് പെൻഷനേഴ്സ് ഫ്രണ്ടിന്റെ ഹർജിയാണ് പരിഗണിക്കുന്നത്.