y

തൃപ്പൂണിത്തുറ: അത്തച്ചമയത്തിന്റെ നാടായ തൃപ്പൂണിത്തുറയിൽ ഓണത്തപ്പൻമാരുടെ വില്പന ചൂട് പിടിക്കുന്നു. കഴിഞ്ഞ വർഷം നെറ്റിപ്പട്ടം കെട്ടിയ അരിക്കൊമ്പനായിരുന്നു താരമെങ്കിൽ ഇത്തവണ പരിഷ്കരിച്ച അരിക്കൊമ്പൻ 2.0 അത്തം നഗറിലെ വിപണി കീഴടക്കുന്നത്. മൂവാറ്റുപുഴ വാളകത്തെ കോളാത്തുരുത്ത് ബഥനിപ്പടിയിൽ നിന്ന് അഖിൽ ഇത് തുടർച്ചയായ 17-ാം വർഷമാണ് ഓണത്തപ്പൻമാരുമായി തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷനിലെത്തുന്നത്. മൺപാത്ര നിർമ്മാണം തൊഴിലാക്കിയ 32 കുടുംബങ്ങളാണ് ഇവിടെ ഓണത്തപ്പനെ ഒരുക്കി എത്തിക്കുന്നത്.

 കഥകളി മുതൽ ഓണത്തപ്പൻ വരെ

കേരളത്തിന്റെ തനത് കലാരൂപങ്ങളായ കഥകളി, കാവടി, തെയ്യം എന്നിവയും അത്തപൂക്കളവും നെറ്റിപ്പട്ടവും ആലേഘനം ചെയ്ത 4.5 അടി ഉയരമുള്ള അരിക്കൊമ്പൻ 2.0 യ്ക്ക് 2500 രൂപയാണ് വില. നീളം കുറഞ്ഞ ചക്കക്കൊമ്പൻ, പടയപ്പ എന്നിവ 1500ന് ലഭിക്കും.

മോഡേൺ മാവേലി @ 5000

3 അടിയോളം ഉയരമുള്ള മോഡേൺ മാവേലിയ്ക്ക് 5000 രൂപ വരും. ഇത്തരത്തിലുള്ള ഒരു മാവേലിയെ നിർമ്മിക്കാൻ ആഴ്ചകളെടുക്കുമെന്ന് അഖിൽ പറയുന്നു. കുടവയറുള്ള മുണ്ടെടുത്ത മാവേലിക്ക് 3800 രൂപയാണ് വില.

 സെറ്റിന് 2000

ഒരു വലിയ ഓണത്തപ്പൻ, 4 ചെറിയ ഓണത്തപ്പൻമാർ, മുത്തിയമ്മ, അമ്മിക്കല്ല് (പിള്ളക്കല്ലും), ആട്ട്കല്ല്, ചിരവ, ഉരൽ (ഉല്ക്കയും) എന്നീ 10 ഐറ്റം അടങ്ങുന്ന സെറ്റിന് 200 രൂപയാണ് വില. കുടചൂടിയത്, ആരതി ഉഴിയുന്നത്, നമസ്കരിക്കുന്നത് എന്നീ തരത്തിൽ മുത്തിയമ്മയിലുമുണ്ട് വറൈറ്റി.

ഓണത്തപ്പനെ സെറ്റു ചെയ്യാൻ

ഒരു വലിയ ഓണത്തപ്പൻ, 2 ചെറിയ ഓണത്തപ്പൻ കൂടാതെ മറ്റ് 5 ഐറ്റങ്ങളും തൂശനിലയിൽ തുമ്പപ്പൂവിട്ട് പൂക്കളത്തോട് ചേർന്നും ബാക്കിയുള്ള രണ്ട് ഓണത്തപ്പൻമാരെ വരുന്ന വഴിയുടെ ഇരുവശത്തും പാറാവായി വയ്ക്കണമെന്നുമാണ് ഐതിഹ്യം. ഓണത്തപ്പനെ ചതയം നാളിൽ ചതച്ചു കളയണം എന്ന ചൊല്ലുണ്ടെന്നും അഖിൽ

പറയുന്നു.