
നെടുമ്പാശേരി: കുന്നുകര എം.ഇ.എസ് ടി.ഒ. അബ്ദുള്ള മെമ്മോറിയൽ കോളേജിൽ സംഘടിപ്പിച്ച ഓണം സൗഹൃദ സദസ് ആലുവ അദ്വൈതാശ്രമത്തിലെ സ്വാമി നാരായണ ഋഷി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ സി.എ. സലാം അദ്ധ്യക്ഷനായി. എം.ഇ.എസ് ജില്ലാ പ്രസിഡന്റ് കെ.എം. ലിയാഖത്ത് അലിഖാൻ, ടി.എം. സക്കീർഹുസൈൻ, ഷിബു അലിയാർ, ഫാദർ ജോഷി വേഴപ്പറമ്പിൽ, കുന്നുകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എ. അബ്ദുൾ ജബ്ബാർ, സി.കെ. കാസിം, കെ.എം. മുകുന്ദൻ, സി.വി. ബിജേഷ്, എ.പി. മുരളീധരൻ, പ്രിൻസിപ്പൽ പ്രീത എം. നായർ, വി.കെ.എം. ബഷീർ എന്നിവർ ഓണസന്ദേശം നൽകി.
എടത്തല എം.ഇ.എസ് കോളേജിൽ
ആലുവ: എടത്തല എം.ഇ.എസ് എം.കെ മക്കാർപിള്ള കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഓണം സൗഹൃദ സദസ് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല വൈസ് ചാൻസിലർ ഡോ. കെ.കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്തു. മാനേജിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. എം. അഹമ്മദ് കുഞ്ഞ് അദ്ധ്യക്ഷനായി. എം.എം. അഷ്റഫ് മുഖ്യപ്രഭാഷണം നടത്തി. ശാന്തിഗിരി ആശ്രമം മാനേജർ റവ. ഫാ. തോമസ് കെ. മാത്യു, പി.എൻ. ദേവാനന്ദൻ, എം.എ. മുഹമ്മദ് ഹബീബ്, എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ലിജി, ഹസീന ഹംസ, യു. ഹംസക്കോയ, എം.എ. അബ്ദുള്ള, പി.കെ.എ. ജബ്ബാർ, സി.എം. അഷ്‌റഫ്, അഡ്വ. എം.എം. സലിം, പ്രിൻസിപ്പൽ ഡോ. ആർ. മുരുകൻ എന്നിവർ സംസാരിച്ചു.