അങ്കമാലി: ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയായ എസ്.സി വനിതകൾക്ക് തൊഴിൽ പരിശീലനവും ജോലിയും എന്ന പദ്ധതിയിലൂടെ പ്ലസ് ടു യോഗ്യതയുള്ള വനിതകൾക്ക് സർട്ടിഫൈഡ് നഴ്‌സിംഗ് അസിസ്റ്റൻ്റ് (CNA, കാലാവധി 6 മാസം) പരിശീലനവും ശേഷം വിവിധ ആശുപത്രികളിൽ 15,000 - 18,000 രൂപ ശമ്പളത്തോട് കൂടിയ ജോലിയും ഉറപ്പാക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ന് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഓറിയന്റേഷൻ ക്ലാസ് നടക്കും.