തൃപ്പൂണിത്തുറ: എറണാകുളം ജില്ല കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ജില്ലാ സമ്മേളനം തൃപ്പൂണിത്തുറ അഭിഷേകം സെന്ററിൽ എഴുത്തുകാരൻ എൻ.എസ്. മാധവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.എൻ. മോഹനൻ അദ്ധ്യക്ഷനായി. സെക്രട്ടറി എം.പി. ഉദയൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പി.എച്ച്. ഷാഹുൽഹമീദ്, എൻ.വി. മഹേഷ്, ഡോ. ജോജോസഫ്, ഡോ. മാത്യൂസ് നുമ്പേലിൽ, കെ.ആർ. രജീഷ് എന്നിവർ സംസാരിച്ചു. ജില്ലയിലെ കിടപ്പ് രോഗികൾക്ക് ഡയപ്പർ, ഹോംകെയർ വാളണ്ടിയർമാർക്ക് യൂണിഫോം എന്നിവ വിതരണം ചെയ്തു. ഭാരവാഹികളായി സി.എൻ. മോഹനൻ (ജില്ലാ പ്രസിഡന്റ്), എം.പി.പത്രോസ് (വൈസ് പ്രസിഡന്റ്), എം.പി. ഉദയൻ (സെക്രട്ടറി), എൻ.വി.

മഹേഷ് (ജോ. സെക്രട്ടറി), ഷാഹുൽഹമീദ് (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.