തൃപ്പൂണിത്തുറ: നാഷണൽ ആയുഷ് മിഷൻ, തൃപ്പൂണിത്തുറ നഗരസഭ, തിരുവാങ്കുളം ഗവ.ആയുർവേദ ഡിസ്പെൻസറി, തൃപ്പൂണിത്തുറ ആയുഷ് ഹോമിയോ ഡിസ്പെൻസറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ ആയുർവേദ - ഹോമിയോക്യാമ്പ് നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സമിതി ചെയർപേഴ്സൺ ജയ പരമേശ്വരൻ അദ്ധ്യക്ഷയായി. കൗൺസിലർമാരായ സി.എ. ബെന്നി, കെ.പി. ദേവദാസ്, റോയ് തിരുവാങ്കുളം, ഫാ. റിജോ ജോർജ്വ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് വയോജനങ്ങൾക്കായി സൗജന്യ രക്തപരിശോധന, മെഡിക്കൽ ക്യാമ്പ്, യോഗ പരിശീലനം, ബോധവത്കരണ ക്ലാസ് എന്നിവ നടത്തി.