glam

കൊച്ചി: ടീൻ ഇന്ത്യ ഗ്ലാം വേൾഡ് സൗന്ദര്യമത്സരത്തിന്റെ ആദ്യ വിജയിയായി എറണാകുളം സെന്റ് തെരേസാസ് സ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി ഇഷാനി ലൈജു. മുളവുകാട് സ്വദേശി ലൈജു ബാഹുലേയന്റെയും ടെൽമ ലൈജുവിന്റെയും മകളാണ് ഇഷാനി ലൈജു.

പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ അജിത് പെഗാസസ് ഷോ ഡയറക്ടറായ ടീൻ ഇന്ത്യ ഗ്ലാം വേൾഡിന്റെ കിരീടധാരണം കൊച്ചിയിലെ ലേ മെറിഡിയൻ ഹോട്ടലിൽ നടന്നു. ഇന്ത്യൻ സംസ്ഥാനങ്ങളിലെ മത്സരാർത്ഥികളിൽ നിന്നാണ് ഇഷാനി വിജയിയായത്. വിവിധ രാജ്യങ്ങളിൽ സംഘടിപ്പിക്കുന്ന ടീം ഗ്ലാം വേൾഡ് ബ്യൂട്ടി പേജന്റ് ഷോയുടെ ഇന്ത്യൻ വിജയിയാണ് ഇഷാനി. ഫിനാലെ നവംബറിൽ കൊച്ചിയിൽ നടക്കും.