 
കൊച്ചി: കുസാറ്റ് സ്‌കൂൾ ഒഫ് എൻജിനിയറിംഗിൽ സേഫ്റ്റി ആൻഡ് ഫയർ എൻജിനിയറിംഗ് വിഭാഗത്തിൽ പ്രഥമ ഫാക്ട് ചെയർ പ്രൊഫസർഷിപ്പ് സ്ഥാപിച്ചു. കെമിക്കൽ എൻജിനിയറിംഗ് രംഗത്ത് ശ്രദ്ധേയനായ പ്രൊഫ.ഡോ.ജി. മധുവാണ് ഫാക്ട് ചെയർ പ്രൊഫസർ. കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ.ഡോ.പി.ജി. ശങ്കരൻ ചെയർ ഉദ്ഘാടനം ചെയ്തു.
രജിസ്ട്രാർ ഡോ. അരുൺ. എ.യു, പ്രിൻസിപ്പൽ ശോഭ സൈറസ്, സേഫ്റ്റി ആൻഡ് ഫയർ എൻജിനിയറിംഗ് പ്രൊഫ. ഡോ. ദീപക്‌കുമാർ സാഹു, ഐ.ക്യു.എ.സി ഡയറക്ടർ ഡോ. സാം തോമസ്, ഫാക്ട് മാർക്കറ്റിംഗ് മാനേജർ അനുപം മിശ്ര, ഫാക്ട് ടെക്നിക്കൽ ഡയറക്ടർ ഡോ. ജയചന്ദ്രൻ, സേഫ്റ്റി ആൻഡ് ഫയർ എൻജിനിയറിംഗ് മേധാവി ഡോ.വി.ആർ. രഞ്ജിത്ത്, സൂസൻ എബ്രഹാം എന്നിവർ സംസാരിച്ചു.