കാലടി: വന്യ മൃഗശല്യത്തിനെതിരെ നടപടി സ്വീകരിക്കുക, ബോണസ് അനുബന്ധ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുക തുടങ്ങി എട്ട് ആവശ്യങ്ങൾ ഉന്നയിച്ച് 20ന് കാലടി പ്ലാന്റേഷൻ കല്ലാല എസ്റ്റേറ്റിന് മുമ്പിൽ പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു എസ്റ്റേറ്റ് ഓഫീസ് ധർണ സംഘടിപ്പിക്കും. ഇന്ന് ഡിവിഷൻ ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധ സംഗമം നടക്കും.