
പറവൂർ: എസ്.എൻ ഡി.പി യോഗം ചിറ്റാറ്റുകര ശാഖയിലെ കുടുംബ യൂണിറ്റുകളുടെ സംയുക്തയോഗം പറവൂർ യൂണിയൻ കൺവീനർ ഷൈജു മനക്കപ്പടി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രഡിഡന്റ് കെ.എ. ജോഷി അദ്ധ്യക്ഷനായി. വിവിധ മേഖലയിൽ കഴിവ് തെളിയിച്ച ജിനി അഖിൽ, ശ്രീലാൽ നാരായണൻ, ഡോ. വിഷ്ണുപ്രസാദ്, ഋഗ്വേദ് എസ്. പ്രസാദ്, ആരുഷി കെ. ജ്യോതിലാൽ എന്നിവരെ യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ ആദരിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.എസ്. ജയരാജ്, എം.പി. ബിനു, മേഖല കൺവീനർ വി.എൻ. നാഗേഷ്, ശാഖ സെക്രട്ടറി ടി.കെ. സുബ്രഹ്മണ്യൻ, രമാ സന്തോഷ് എന്നിവർ സംസാരിച്ചു.