കൊച്ചി: എല്ലാവർക്കും പോഷകാഹാരം എന്ന പ്രമേയവുമായി ആസ്റ്റർ മെഡ്സിറ്റി ദേശീയ പോഷകാഹാര വാരം ആചരിച്ചു. ജീവനക്കാർക്കായി റീൽ, പെയിന്റിംഗ്, ക്വിസ് തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് ആശുപത്രിയുടെ നേതൃത്വത്തിൽ എറണാകുളം സെന്റ് ആൽബർട്സ് കോളേജിലും ബോധവത്കരണ ക്ലാസ് നടത്തി.