
പറവൂർ: കോൺഗ്രസ് നേതാവും മുൻ എം.പിയുമായ കെ.പി. ധനപാലന്റെ മകൻ പറവൂത്തറ കളത്തിൽ ബ്രിജിത്ത് (വാവ, 44) നിര്യാതനായി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. കോൺഗ്രസ് പറവൂർ ബ്ളോക്ക് സെക്രട്ടറി, പറവൂത്തറ കരിയമ്പിള്ളി ക്ഷേത്രം സെക്രട്ടറി. താലൂക്ക് ടിംബർ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. മൃതദേഹം ഇന്ന് പുലർച്ചെ പറവൂരിലെ വിട്ടിൽ കൊണ്ടുവരും. ഉച്ചക്ക് 2ന് തോന്ന്യകാവ് ശ്മശാനത്തിൽ സംസ്കാരിക്കും. മാതാവ്: സുമം. ഭാര്യ: ഹൃദ്യ. മകൻ: ആരവ്.