pattayam

കൊച്ചി: എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യവുമായി പട്ടയമേളയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കളമശേരി മുനിസിപ്പൽ ടൗൺഹാളിൽ വൈകിട്ട് 4.30നാണ് ചടങ്ങ്. റവന്യൂ മന്ത്രി കെ. രാജൻ അദ്ധ്യക്ഷനാകും. മന്ത്രി പി. രാജീവും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുഖ്യാതിഥികളാകും.
ജില്ലയിലെ 539 പട്ടയങ്ങൾ ചടങ്ങിൽ വിതരണം ചെയ്യും. കോതമഗലം -24, മൂവാറ്റുപുഴ -26, കുന്നത്തുനാട് - 27, ആലുവ-11, പറവൂ4 - 10, കൊച്ചി - 9, കണയന്നൂർ - 7 എന്നിങ്ങനെയാണ് താലൂക്ക് തലത്തിലെ എണ്ണം. 250 ലാന്റ് ട്രിബ്യൂണൽ പട്ടയങ്ങളും 70 ദേവസ്വം പട്ടയങ്ങളും കോതമംഗലം സ്‌പെഷ്യൽ ഓഫീസിന് കീഴിൽ 105 പട്ടയങ്ങളും വിതരണം ചെയ്യും.