കൊച്ചി: മലയാളത്തിലുള്ള വിവരാവകാശ അപേക്ഷകൾക്ക് മലയാളത്തിൽത്തന്നെ മറുപടി നൽകണമെന്ന് വിവരാവകാശ കമ്മീഷണർ ഡോ.എ.എ. ഹക്കിം പറഞ്ഞു. കേരള മീഡിയ അക്കാഡമിയിലെ വിദ്യാർത്ഥികളുമായുള്ള സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശ നിയമത്തെക്കുറിച്ച് സാധാരണ ജനങ്ങൾക്കിടയിൽ ബോധവത്കരണം ഉണ്ടാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ കോളേജുകളിലും സ്‌കൂളുകളിലും ആർ.ടി.ഐ ക്ലബുകൾ ആരംഭിക്കുന്ന പദ്ധതിക്ക് തുടക്കമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു അദ്ധ്യക്ഷനായി.