പെരുമ്പാവൂർ: കൺസ്യുമർഫെഡുമായി സഹകരിച്ച് വെങ്ങോല സർവീസ് സഹകരണ ബാങ്ക് നടത്തുന്ന ഓണക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് എം.ഐ. ബീരാസ് നിർവഹിച്ചു. 1500 രൂപ വിപണി വിലയുള്ള 13 ഇനം പലവ്യഞ്ജനങ്ങൾ 999 രൂപയ്ക്കാണ് വിതരണം ചെയ്യുന്നത്. ഭരണസമിതി അംഗങ്ങളായ ഒ.എം. സാജു, എം.വി. പ്രകാശ്, സി.എസ്. നാസിറുദ്ദീൻ, ബാങ്ക് സെക്രട്ടറി സിമി കുര്യൻ, എൻ.ആർ. വിജയൻ, കെ.വി. ബിനോയി എന്നിവർ സംസാരിച്ചു. ഓണത്തോടനുബന്ധിച്ചുള്ള ബാങ്കിന്റെ പച്ചക്കറി വിപണി 13,14 തിയതികളിൽ വെങ്ങോലയിലും അല്ലപ്രയിലും നടക്കും.